ബിവ്റേജ‌സ് കോർപറേഷൻ ഔട്ട്ലറ്റിൽ നിന്നും അരക്കോടി രൂപ വിലവരുന്ന മദ്യം കാണാതായതായി റിപ്പോർട്ട്. ചങ്ങനാശേരി ഔട്ട്ലറ്റിലാണ് സംഭവം നടന്നത്. ജില്ലാ ഓഡിറ്റ് ടീം നടത്തിയ പരിശോധനയിലാണ് കണക്കിൽ വെട്ടിപ്പ് നടന്നുവെന്നും 59.06 ലക്ഷം രൂപയുടെ മദ്യം കുറവാണെന്നും കണ്ടെത്തിയത്.

2018 ഡിസംബർ മുതൽ 2019 ജനുവരി വരെയുള്ള കണക്കിലാണ് പിഴവ് കണ്ടെത്തിയത്. സ്റ്റോക്കിൽ 53,21,973 രൂപയുടെ വ്യത്യാസമാണ് കാണാൻ കഴിഞ്ഞത്. കൂടാതെ ജനുവരിമുതൽ മാർച്ച് വരെയുള്ള കണക്കുകളിലും കുറവ് ഉണ്ടായിട്ടുണ്ട്. ,84,584 രൂപയാണ് ഈ മാസങ്ങളിൽ ഉണ്ടായ കുറവ്. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നഷ്ടമായ തുക ജീവനക്കാർ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏഴ് ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.