അമേരിക്കൻ സൈന്യത്തിന്റെ നിരീക്ഷണ ഡ്രോൺ (പൈലറ്റില്ലാ വിമാനം) വെടിവിച്ചിട്ട സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വലിയ പിഴവ് വരുത്തിയിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇത് കരുതിക്കൂട്ടിയുള്ളതാണെന്ന് തനിക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര സമുദ്രാതിർത്തിക്കുള്ളിലൂടെയാണ് ഡ്രോൺ പറന്നതെന്നും ഇറാന്റെ വ്യോമമേഖലയിൽ കടന്നിട്ടില്ലെന്നും ട്രംപ് അറിയിച്ചു. ഇറാൻ പിഴവ് വരുത്തിയിരിക്കാം. എന്നാൽ താൻ വിശ്വസിക്കുന്നത് ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട് ഡ്രോൺ വെടിവച്ചിട്ടതാകാമെന്നാണ്. ഇത് ചെയ്തയാൾ ഒരു വിഢിയാകാമെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിനു സമീപം അന്തർദേശീയ വ്യോമമേഖലയിൽ പറന്ന ഡ്രോൺ ആണ് ഇറാനിലെ വിപ്ലവഗാർഡുകൾ മിസൈൽ ആക്രമണത്തിൽ തകർ ത്തത്. ഇതോടെ ഗൾഫിലെ സംഘർഷം വർധിച്ചു. അമേരിക്കയുടെ ഏത് അത്യാധുനിക ആയുധവും തകർക്കാൻ ശേഷിയുണ്ടെന്നും തങ്ങളെ ആക്രമിച്ചാൽ യു ദ്ധത്തിനു മടിക്കില്ലെന്നും അമേരിക്കയ്ക്കു മുന്നറിയിപ്പു നൽകുകയാണ് ഡ്രോൺ വീഴ്ത്തിയതിലൂടെ ഇറാൻ ചെയ്തിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറാൻ മിസൈൽ പ്രയോഗിച്ച് ഡ്രോൺ വീഴ്ത്തിയെന്ന് പെന്റഗൺ സ്ഥിരീകരിച്ചു.
ഇറാന്റെ വ്യോമാതിർത്തിയിൽ കടന്നതിനെത്തുടർന്നാണ് തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗനിൽ യുഎസ് സേനയുടെ ആർക്യു-4 ഗ്ലോബൽ ഹ്വാക്ക് ഡ്രോൺ വീഴ്ത്തിയതെന്ന് ഇറാനിലെ വിപ്ലവഗാർഡ് വക്താവ് അറിയിച്ചു. അമേരിക്കയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് ജനറൽ ഹുസൈൻ സലാമി പറഞ്ഞു. ഏതെങ്കിലും രാജ്യവുമായി യുദ്ധത്തിന് ഇറാനു താത്പര്യമില്ല. എന്നാൽ തങ്ങൾ യുദ്ധത്തിനു സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വർധിക്കാൻ ഈ സംഭവം ഇടയാക്കിയേക്കുമെന്നു കരുതപ്പെടുന്നു. ഒരാഴ്ച മുമ്പ് ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണടാങ്കറുകൾക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആവർത്തിക്കുന്നു. എന്നാൽ ഇറാൻ നിഷേധിക്കുകയാണ്. ഇറാന്റെ ഭീ ഷണി നേരിടാനെന്നു പറഞ്ഞ് ഗൾഫിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും ബോംബർ വിമാനങ്ങളും പേട്രിയറ്റ് മിസൈലുകളും കൂടുതൽ സൈനികരെയും അ യച്ചിട്ടുണ്ട്.