മംഗല്യസൂത്രമണിഞ്ഞ് ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ പന്ത്രണ്ടുവയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് കുട്ടിയുടെ ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്.

മംഗല്യസൂത്രവും കൈയ്യില്‍ വളകളുമിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു കുട്ടി. വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുളിമുറിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കട്ടിയുള്ള ലോഹമാലയും കുട്ടി കഴുത്തില്‍ ചുറ്റിയിരുന്നു. ഈ ലോഹമാല ഉപയോഗിച്ചാണ് ജീവനൊടുക്കിയത്.

വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ടിക് ടോക്ക് എപ്പോഴും കാണാറുണ്ടെന്നും രാത്രി മുഴുവന്‍ ഉപയോഗിച്ചിരുന്നതായും കുട്ടിയുടെ പിതാവ് പറയുന്നു. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് മംഗല്യസൂത്രവും വളകളുമണിഞ്ഞ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.