മലയാള സിനിമയില്‍ ശ്രദ്ധേയയായ യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും താരം വേഷമിട്ടിട്ടുണ്ട്.

നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സീരിയലുകളിലും സജീവ സാന്നിദ്ധ്യമാണ്. വിഷ്ണുപ്രിയയുടെ വരന്‍ വിനയ് വിജയനും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ വിഷ്ണുപ്രിയയും അഭിനയിക്കുന്നുണ്ട്.