ഫോ​ണി​ൽ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ വി​നാ​യ​ക​നു ജാ​മ്യം. ഇ​ന്നു രാ​വി​ലെ അ​ഭി​ഭാ​ഷ​ക​നും ജാ​മ്യ​ക്കാ​ര്‍​ക്കു​മൊ​പ്പം ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യാ​ണ് വി​നാ​യ​ക​ൻ ജാ​മ്യ​മെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​സം​ഘം വി​നാ​യ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.ഏ​പ്രി​ൽ 18നു ​യു​വ​തി ക​ൽ​പ്പ​റ്റ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേ​സി​ന് ആ​ധാ​ര​മാ​യ ഫോ​ൺ വി​ളി. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ ദ​ളി​ത് ആ​ക്ടി​വി​സ്റ്റി​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​നാ​യ​ക​നെ​തി​രെ ക​ൽ​പ്പ​റ്റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ന്ന​പ്പോ​ൾ യു​വ​തി വ​യ​നാ​ട്ടി​ലാ​യ​തി​നാ​ൽ പ​രാ​തി ക​ൽ​പ്പ​റ്റ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​നാ​യ​ക​നും യു​വ​തി​യു​മാ​യു​ള്ള ശ​ബ്ദ​രേ​ഖ​യു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തു​വ​രി​ക​യാ​ണ്.