വിരാട് കോലിയെ പിന്തുണയ്ക്കാൻ ഭാര്യ അനുഷ്ക ശര്‍മ്മ ലണ്ടനിൽ. ഇന്ത്യയുടെ അടുത്ത മത്സരം അഫ്ഗാനിസ്ഥാനെതിരെ നാളെകഴിഞ്ഞാണ് നടക്കാനിരിക്കുന്നത്. ഇതിനിടയിലുള്ള ഇടവേളയില്‍ ഇരുവരും ലണ്ടൻ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അതിവേഗം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ഇരുവരും ഒരുമിച്ചുപോയത് ലണ്ടനിലെ ഷോപ്പിംഗ് മാളുകളിലേക്ക് ഈ ചിത്രം പുറത്തുവന്നതോടെയാണ് അനുഷ്കയും ലണ്ടനിലെത്തിയ കാര്യം പുറത്തുവന്നത്. 15 ദിവസം മാത്രമാണ് ഭാര്യമാര്‍ക്ക് ലണ്ടനില്‍ താമസിക്കാൻ കഴിയൂ. അതിന് ശേഷം തിരിച്ചുപോകണമെന്നാണ് ബിസിസിഐയുടെ നിബന്ധന.രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക, എം.എസ്. ധോണിയുടെ ഭാര്യ സാക്ഷി, ശിഖര്‍ ധവാന്‍റെ ഭാര്യ അയേഷ മുഖര്‍ജി, എന്നിവരും ലണ്ടനിലെത്തിയിട്ടുണ്ട്. ശനിയാഴ്ച അഫ്ഗാനെതിരെ ഇന്ത്യയിറങ്ങുമ്പോള്‍ പിന്തുണയുമായി ഇവരെല്ലാം ഗ്യാലറിയിലുണ്ടാകും. അതേസമയം കഴിഞ്ഞ ലോകകപ്പിനിടെ അനുഷ്ക ശര്‍മ്മയ്ക്കൊപ്പം വിരാട് കോലി കറങ്ങിനടന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ക്രിക്കറ്റില്‍നിന്നുള്ള ശ്രദ്ധ തിരിയാൻ കാരണമായെന്നും സെമിയില്‍ ഓസ്ട്രേലിയയോട് തോല്‍ക്കാൻ ഇതും ഒരു കാരണമായെന്നുമായിരുന്നു ആരാധകരുടെ വാദം.