തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരുടെ അഴിഞ്ഞാട്ടം തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസില്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. തമിഴ്നാട് സ്വദേശിയായ യുവതിക്ക് നേരെയാണ് ബസ് ജീവനക്കാരന്റെ പീഡനശ്രമം ഉണ്ടായത്. ബസിനുള്ളില്‍ ഇരുട്ടായതിനാല്‍ അറിയാതെ സംഭവിച്ചതാണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസ് തകര്‍ത്തു.