പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ നടപടിയെടുത്തെന്ന് സിപിഎം. നഗരസഭ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രാഥമികാന്വേഷണത്തിൽ തെറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്റ് ചെയ്‌തത്‌.

സാജന്റെ ബന്ധുക്കളെ കണ്ടശേഷമാണ് സംഭവത്തിൽ സർക്കാർ നടപടിയെടുത്ത വിവരം നേതാക്കൾ അറിയിച്ചത്. ഉദ്യോഗസ്ഥരാണ് വീഴ്ച്ച വരുത്തിയതെന്നു പി ജയരാജൻ. നഗരസഭ അദ്ധ്യക്ഷയുടെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും, കൺവെൻഷൻ സെന്റർ യാഥാർഥ്യമാക്കാൻ സിപിഎം ഒപ്പം നിൽക്കുമെന്നും നേതാക്കൾ പ്രതികരിച്ചു