തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യം കിട്ടാനില്ല . സാധാരണക്കാര്‍ക്ക് വാങ്ങാനാകാത്ത വിധത്തില്‍ മീന്‍ വില കുതിച്ചുയരുന്നു . ട്രോളിംഗ് നിരോധനം വന്നതോടെയാണ് മീന്‍വില കുതിച്ച്‌ ഉയര്‍ന്നിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മീനായ മത്തിക്ക് കിലോയ്ക്ക് 500 രൂപ വരെ വില ആയിരുന്നു. ട്രോളിംഗ് വരുന്നതിന് മുമ്ബ് കിലോയ്ക്ക് 160 രൂപയായിരുന്നു മത്തിയുടെ വില. നിലവില്‍ നെയ്യ്മീനിന് കിലോയ്ക്ക് 1200 രൂപയും നാടന്‍ കരിമീനിന് 600 രൂപയുമാണ് വില. രണ്ടാഴ്ചക്കിടയില്‍ മീനിന് കിലോയ്ക്ക് 150 മുതല്‍ 250 രൂപ വരെയാണ് വര്‍ദ്ധിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ ട്രോളിംഗ് സമയത്ത് മംഗലാപുരം, തൂത്തുകുടി എന്നിവിടങ്ങളില്‍ നിന്നും മീനുകള്‍ എത്തിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അവിടെ നിന്നുള്ള മീനുകളുടെ വരവും കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് മീനുകള്‍ക്ക് ഇത്രയും വില കൂടാന്‍ കാരണം.
അതേസമയം ട്രോളിംഗ് നിരോധനം കാരണം നാടന്‍ മത്സ്യകര്‍ഷകര്‍ക്ക് ചാകരയാണ്. ഗ്രാമങ്ങളില്‍ പോലും മത്സ്യകൃഷി വ്യാപകമായതിനാല്‍ വളര്‍ത്തു മത്സ്യം വിപണിയില്‍ സുലഭമായി ലഭിക്കുന്നുണ്ട്. സിലോപ്പി, രോഹു, കട്ല, പിരാന എന്നിവയാണ് ഏറെയും