കൊല്‍ക്കത്തയില്‍ മുന്‍ മിസ് ഇന്ത്യ യുയോഷി സെന്‍ഗുപ്തയെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചു. കാറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് പോവുന്നതിനിടെയാണ് യുയോഷിയെും സുഹൃത്തിനെയും ബൈക്കിലെത്തിയ യുവാക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.

കാറ് തട‍ഞ്ഞു നിര്‍ത്തി അധിക്ഷേപിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട സുഹൃത്തിനെ ആക്ഷേപിക്കുകയും ചെയ്തു . കാറിലിറുന്ന് യുഷോഷി ഇതെല്ലാം മൊബൈലില്‍ പകര്‍ത്തി പൊലീസിനെ കാണിച്ചു . തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴ് യുവാക്കള്‍ അറസ്റ്റിലായി . സംഭവത്തെ കുറിച്ച്‌ വിശദീകരിച്ച്‌ യുയേഷി തന്നെയാണ് കാര്‍ തടയുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.