ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനുമായ യുവതി നല്‍കിയ ലൈംഗിക ചൂഷണപരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി.പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കുമെന്നും ചോദ്യം ചെയ്യലിന്റെ ഭാഗമായി ബിനോയിയെ മുംബൈയിലേയ്ക്ക് വിളിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് യുവതി അവകാശപ്പെടുന്നു. ബിനോയിയുമായുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനം.