ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ കോന്നി ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിനെ കാത്തിരിക്കുന്നത് ദുർഘടമായ ഫലങ്ങളായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചു . അത് ഉത്തരവാദിത്തപ്പെട്ടവർ മനസ്സിലാക്കണം . ഇതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണം. ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ ഇടപെടൽ തെറ്റിദ്ധാരണ ഉണ്ടാക്കി. ആ തെറ്റിദ്ധാരണം മാറ്റണം. അങ്ങനെയെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ കോന്നി ഇടതുമുന്നണി തിരിച്ച് പിടിക്കുമെന്നും പദ്മകുമാർ പറഞ്ഞു.