ഇരവിപുരത്ത് വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. വീടിന്റെ ഓടിളക്കി യുവതിയെ പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് വർക്കല സ്വദേശി ഷിനു (25)നെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ഷിനു നേരത്തെ പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു എത്തിയിരുന്നെങ്കിലും ജാതകം ചേരാത്തതിനാൽ വിവാഹം വീട്ടുകാർ വേണ്ടെന്നു വച്ചു .

ഇതിനു ശേഷം ഷിനു പെണ്‍കുട്ടിയെ വിവാഹത്തിനായി സമീപിച്ചെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.