സംസ്ഥാന സർക്കാരിന്റെ ആദരവിനും ,സല്യൂട്ടിനുമൊക്കെ ഒരു വർഷം തികച്ച ആയുസ്സ് പോലുമില്ലെന്ന് മനസ്സിലാക്കുകയാണ് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി ഉണ്ണികൃഷ്ണൻ .

പ്രളയരക്ഷാപ്രവർത്തനത്തിന് സർക്കാർ ആദരിച്ച മത്സ്യതൊഴിലാളിയായ ഉണ്ണികൃഷ്ണനോടാണ് വീട് തകർന്നതിന് അനുവദിച്ച സാമ്പത്തിക സഹായം മടക്കി നൽകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത് .

വിവാഹിതനല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ നീർക്കുന്നം സ്വദേശി ഉണ്ണികൃഷ്ണന് സഹായം നിഷേധിക്കുന്നത്. രണ്ട് കൊല്ലം മുൻപാണ് ഉണ്ണികൃഷ്ണന്റെ വീട് കടലെടുത്തത് .