മിസ് ഇന്ത്യ യൂണിവേഴ്സും മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥിയുമായ മോഡലിനെതിരെ ആക്രമണം. ഉഷോഷി സെന്‍ ഗുപ്തക്കു നേരെയാണ് ആക്രമണമുണ്ടായത്. കൊല്‍ക്കത്തയിലാണ് സംഭവം.
രാത്രി 11.40-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേയാണ് ഉഷോഷിക്കു നേരെ ആക്രമണമുണ്ടായത്. തന്റെ കാറിനെ പിന്തുടര്ന്ന് ബൈക്കിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയതെന്ന് ഉഷോഷി പറഞ്ഞു. വിശദമായ കുറിപ്പിനൊപ്പം അക്രമികളുടെ ചിത്രവും വീഡിയോയും ഇവര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
ഊബറില്‍ സഞ്ചരിക്കവേയാണ് ഉഷോഷിക്ക് നേരെ ആക്രമണമുണ്ടായത്. അക്രമി സംഘം കാറിന്റെ മുന്‍ വശത്തെ ചില്ല് പൂര്‍ണ്ണമായും തല്ലിത്തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയെച്ചെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട സംഭവമല്ലെന്ന് പറഞ്ഞ് പോലീസുകാര്‍ കൈയ്യൊഴിഞ്ഞെന്ന് ഉഷോഷി ആരോപിച്ചു.