കോപ്പ അമേരിക്ക ഫുട്ബോളിൽ ബൊളിവിയയെ തകർത്ത് പെറു. ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു പെറുവിന്റെ ജയം.
മാഴ്സലോ മാർട്ടിനസ് മൊറേനോയുടെ പെനാൽറ്റി ഗോളിലൂടെ ബൊളിവിയയാണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയതെങ്കിലും പിന്നീട് മത്സരം പെറു പിടിച്ചെടുക്കുകയായിരുന്നു.
45-ാം മിനിറ്റിൽ പാവോളോ ഗ്വരേരയിലൂടെ സമനില നേടിയ പെറു, 55-ാം മിനിറ്റിൽ ജെഫ്സേണ് ഫർഫാനിലൂടെ ലീഡ് സ്വന്തമാക്കി. മത്സരത്തിന്റെ അധിക സമയത്ത് എഡിസണ് ഫ്ളോറസ് നേടിയ ഗോൾ പെറുവിന്റെ ജയമുറപ്പിച്ചു.