വിമത കോൺഗ്രസ് നേതാവും എംഎല്‍എയുമായ റോഷൻ ബെയ്ഗിനെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു. പാർട്ടിവിരുദ്ധ നടപടികളുടെ പേരിലാണ് സസ്പെൻഷൻ. കർണാടക പിസിസിയുടെ നിർദേശം എഐസിസി അംഗീകരിക്കുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെയ്ഗ് കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ചിരുന്നു. കർണാടകയുടെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ കോമാളിയെന്നാണ് ബെയ്ഗ് വിശേഷിപ്പിച്ചത്. എൻഡിഎ വൻഭൂരിപക്ഷം നേടി അധികാരത്തിൽ വന്നാൽ മാറി ചിന്തിക്കണമെന്നും കർണാടകയിലെ മുസ്ലിംങ്ങൾ ആവശ്യമെങ്കിൽ ബിജെപിക്കൊപ്പം കൈ കോർക്കണമെന്നും ബെയ്ഗ് പറഞ്ഞിരുന്നു. ഐഎംഎ ജ്വല്ലറി തട്ടിപ്പിലും റോഷന് ബെയ്ഗിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.