പോലീസ് പിടികൂടാതിരിക്കാൻ ഓടി രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം വലിയതുറ ഫിഷർമാൻ കോളനി സ്വദേശി മണിക്കുട്ടനാണ് മരിച്ചത്.
മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നതറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് മണിക്കുട്ടൻ ഇറങ്ങിയോടിയത്. ഇതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഉടൻ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.