കോഴിക്കോട്:ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിയെയും കുട്ടിയേയും വീട്ടില്‍ക്കയറ്റി നവോത്ഥാനം നടത്താന്‍ കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്ന് ബി.ജെ.പി. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ലൈംഗിക പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ഇപ്പോഴും ചെലവഴിക്കുന്നത്. ഇത്തരത്തില്‍ പണം ചെലവാക്കുന്നതിനുള്ള സാമ്ബത്തി ശ്രോതസും വ്യക്തമാക്കണമെന്ന് ബി.ജെ.പി.വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സ്ത്രീയുടെ പരാതിയില്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.