പാഞ്ചാലിമേട്ടില്‍ സര്‍ക്കാര്‍ഭൂമിയില്‍ സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തു.കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പള്ളിഭാരവാഹികളാണ് ദുഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകള്‍ മാറ്റിയത്.നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.റവന്യൂ ഭൂമിയിലാണ് കുരിശുകളും അമ്ബലവും ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് നേരത്തെ കളക്ടര്‍ പറഞ്ഞിരുന്നു.