സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരായ ബലാത്സംഗക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നും ആരോപണവിധേയന് കേസിനെ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കള്‍ അറിയിച്ചു.
അതേസമയം, യുവതിക്കെതിരേ ബിനോയി നേരത്തേ പരാതി നല്‍കിയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. യുവതിയുടെ ഭീഷണിക്കത്തും ബിനോയി പോലീസിന് കൈമാറിയിരുന്നു. കണ്ണൂര്‍ ഐജിക്ക് കൈമാറിയ പരാതി എസ്പിക്ക് കൈമാറിയിരുന്നതായും പോലീസ് അറിയിച്ചു. ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ബിനോയി വ്യക്തമാക്കിയിരുന്നു.