ലോകകപ്പ് ക്രിക്കറ്റില്‍ ഇത്രയും മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും വെസ്റ്റിന്‍ഡീസ് ടീമില്‍ ഉള്ളതു പോലെ മറ്റൊരു ടീമിലുമില്ല. എന്നിട്ടും ദുര്‍ബലരെന്നു തോന്നിപ്പിക്കുന്ന ബംഗ്ലാദേശിനു മുന്നില്‍ അവര്‍ തോറ്റമ്പി. ഓപ്പണര്‍ ക്രിസ് ഗെയിലും, വെടിക്കെട്ടുവീരന്‍ ആേ്രന്ദ റെസലും പൂജ്യത്തിനു പുറത്തായതാണ് വിന്‍ഡീസ് വട്ടപ്പൂജ്യമാവാന്‍ കാരണം. ഒപ്പം ബൗളിങ്ങിലെയും ഫീല്‍ഡിങ്ങിലെയും പിഴവുകളും. ബംഗ്ലാദേശിനെതിരേ ഉശിരന്‍ സെഞ്ചുറി പിറക്കുമെന്നു കരുതിയ ക്രിസ് ഗെയിലിന് എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. ബാറ്റിങ്ങിലെ നൃത്തപാടവും ഇപ്പോള്‍ പഴയതു പോലെ ഏശുന്നില്ലെന്നു മാത്രമല്ല ആരോഗ്യസ്ഥിതിയും പ്രശ്‌നമാവുന്നുണ്ട്. വിട്ടുമാറാത്ത നടുവിനു വേദനയാണ് ഗെയ്‌ലിന്റെ പ്രശ്‌നം.

വെസ്റ്റ് ഇൻഡീസിനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് ജയം. 322 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഷക്കീബ് അൽ ഹസന്റെ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിച്ചത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 8 വിക്കറ്റ് നഷ്ടത്തിലാണ് 321 റൺസ് നേടിയത്. 96 റൺസെടുത്ത ഷായ് ഹോപ്പിന്‍റെയും 70 റൺസെടുത്ത എവിൻ ലെവിസിന്‍റെയും വെടിക്കെട്ട് ബാറ്‍റിംഗാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്.