ക്രൈസ്തവ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള കാർട്ടൂണിനു പുരസ്കാരം നൽകിയ നടപടി പിൻവലിക്കില്ലെന്നു കേരള ലളിതകലാ അക്കാദമി. പുരസ്കാര ജൂറിയുടെ തീരുമാനത്തെ വിലമതിക്കുന്നതായി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന അക്കാദമി നിർവാഹക സമിതി, ജനറൽ കൗണ്‍സിൽ സംയുക്ത യോഗത്തിനു ശേഷമാണു പത്രക്കുറിപ്പ് ഇറക്കിയത്. കാർട്ടൂണ്‍ ഏതെങ്കിലും മതചിഹ്നത്തെ അപകീർത്തിപ്പെടുത്തുന്നില്ലെന്നു യോഗം വിലയിരുത്തിയതായും പത്രക്കുറിപ്പിലുണ്ട്.
കാർട്ടൂണ്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമെന്നു മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു. കാർട്ടൂണിനെതിരേ ക്രൈസ്തവ സംഘടനകൾ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുന്പോഴാണ് അക്കാദമിയുടെ തീരുമാനം.