എറണാകുളം ജില്ലയിലെ സ്വകാര്യസംരക്ഷിത വനമായ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ശാന്തിവനം സാങ്കേതികമായി വനമല്ലെന്നാണ് വനം വകുപ്പ് നല്കിയ റിപ്പോര്‍ട്ട്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ 110 കെവി ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.