ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ അ​പ്ര​മാ​ദി​ത്വ ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ പാ​ക് താ​ര​ങ്ങ​ൾ​ക്കെ​തി​രേ ആ​രാ​ധ​ക​ർ. ഷൊ​യി​ബ് മാ​ലി​ക്ക്, ഭാ​ര്യ​യ​യും ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​ര​വു​മാ​യി സാ​നി​യ മി​ർ​സ, മ​റ്റു പാ​ക് താ​ര​ങ്ങ​ളാ​യ വ​ഹാ​ബ് റി​യാ​സ്, ഇ​മാം ഉ​ൾ ഹ​ഖ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ആ​രാ​ധ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​ത്.

മാ​ലി​ക്കി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ൽ സാ​നി​യക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി വൈ​കി​യും പാ​ക് താ​ര​ങ്ങ​ൾ ക​ഫേ​യി​ലാ​യി​രു​ന്നെ​ന്നും താ​ര​ങ്ങ​ൾ ഹു​ക്ക വ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​രാ​ധ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. താ​ര​ങ്ങ​ൾ ജ​ങ്ക് ഫു​ഡ് ക​ഴി​ച്ച​ശേ​ഷ​മാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​തെ​ന്നും ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മത്സരത്തിനിടെ പാക് നായകൻ സർഫ്രാസ് അഹമ്മദിന്‍റെ കോട്ടുവാ ഇടലും ആരാധകർ ട്രോളുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോയും വൈറലായിട്ടുണ്ട്.