ദുൽഖർ സൽമാൻ ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്ന വാർത്ത വന്നിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജയും കഴിഞ്ഞ മാസം നടന്നു. ഇപ്പോഴിതാ ദുൽഖർ നിർമ്മിക്കാൻ പോകുന്ന രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ എത്തിയിരിക്കുക.യാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകൻ ആയി അരങ്ങേറുന്ന ചിത്രം ആണിത്.

നായക വേഷത്തിൽ സുരേഷ് ഗോപിയെത്തുന്ന ഈ ചിത്രത്തിൽ ശോഭന, നസ്രിയ എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന സെപ്റ്റംബർ മാസത്തിൽ ആരംഭിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ ചിത്രത്തിൽ ദുൽഖറും അതിഥി വേഷത്തിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്്. അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന സുരേഷ് ഗോപി മൂന്നോളം മലയാള ചിത്രങ്ങളും ഏതാനും അന്യ ഭാഷ ചിത്രങ്ങളും കമ്മിറ്റ് ചെയ്ത് കഴിഞ്ഞു. ഏറെ കാലത്തിനു ശേഷം ആണ് ശോഭന മലയാളത്തിൽ എത്താൻ പോകുന്നത്.