കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. സര്‍ക്കാരിന്റെ തീരുമാനം കലാകാരന്മാരെ കൂച്ചിവിലങ്ങിടുന്നത് പോലെയാണെന്ന് വിനയന്‍ പറഞ്ഞു.

പച്ചയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പേടിക്കുന്നു. എ.കെ ബാലന്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിയാണോ എന്ന് ആശങ്കപ്പെടുന്നു- വിനയന്‍ പറഞ്ഞു. ഫ്രൊഫഷണല്‍ നാടക സംഘാടകരുടെ സംഘടനയായ കേരള പ്രൊഫഷണല്‍ ഡ്രാമാ ചേംബര്‍ വാര്‍ഷിക സമ്മേളനം ആമ്പലപ്പുയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനയന്‍.