ജൂണ്‍ 14ന് റിലീസ് ചെയ്ത മമ്മൂട്ടി – ഖാലിദ് റഹമാന്‍ ചിത്രം ഉണ്ട തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാരംഗത്തു നിന്നുള്ളവരും പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ചെത്തുന്നുണ്ട്. ഇപ്പോഴിതാ നടി അനു സിത്താരയും സിനിമയെ പുകഴ്ത്തിയിരിക്കുകയാണ്. മമ്മൂക്ക ചുമ്മാ വന്നങ്ങു തകര്‍ത്തെന്നും റിയലിസ്റ്റിക് ചിത്രമായ ഉണ്ടയിലെ ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമായിരുന്നെന്നും അനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉണ്ട തനി റിയലിസ്റ്റിക് ചിത്രം. മമ്മൂക്ക ചുമ്മാ വന്നങ്ങ് തകര്‍ത്തു. ക്ലൈമാക്‌സും ഫൈറ്റുകളും സൂപ്പര്‍

മമ്മൂട്ടിയ്‌ക്കൊപ്പം മുമ്പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച താരമാണ് അനു സിത്താര. മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ മാമാങ്കത്തിലും അനു സിത്താര പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. മാമാങ്കം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് നടി എത്തിയത്.