നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു 18ാം പടി’യുടെ റിലീസ് ജൂലൈ അഞ്ചിനാണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ജോണ്‍ ഏബ്രഹാം പാലയ്ക്കല്‍ എന്ന യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന് പുറമേ ഉണ്ണി മുകുന്ദന്‍, ആര്യ എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്ട്ട്.
ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളില്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. മമ്മൂട്ടിയെക്കൂടാതെ, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി തുടങ്ങിയവരും 60 ലധികം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏറെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.