രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൗരവകരമായ അനുമാനങ്ങളാണ് ഉരുതിരിയുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുഖ്യമന്ത്രിമാരെ രാഹുലും പ്രിയങ്കയും വിമര്‍ശിച്ചതിന്റെ കാരണം അവരില്‍ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ സംസ്ഥാനത്തെ 25 സീറ്റുകളില്‍ 14 മുതല്‍ 16 സീറ്റുകള്‍ വരെ നേടുമെന്ന് പറഞ്ഞിരുന്നു. 29 സീറ്റുകളില്‍ 11 മുതല്‍ 15 വരെ സീറ്റുകളെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സംഖ്യ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍ മാത്രമാണ് ഭൂരിപക്ഷ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ്സിന് മൂന്നോ നാലോ സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുജറാത്തില്‍ നിന്ന് പാര്‍ട്ടിക്ക് സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു എ.ഐ.സി.സിയുടെ ട്രഷറര്‍ അഹ്മദ് പട്ടേലിന്റെ വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ അപ്രീതിപ്പെടുത്തിയ വിഷയമായി.

രാഹുലിനെ കൂട്ടത്തിലുള്ളവര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അതില്‍ പ്രധാനമായി വരുന്ന ചര്‍ച്ച. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 164നും 184നും ഇടയില്‍ സീറ്റുകള്‍ നേടാനാകുമെന്ന് ഇവര്‍ രാഹുലിനെ തെറ്റിദ്ധരിപ്പിച്ചു.  ഈ കൃത്യതയില്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍, യുപിഎ സഖ്യകക്ഷികളായ എം.കെ. സ്റ്റാലിന്‍, അഖിലേഷ് യാദവ്, ഒമര്‍ അബ്ദുള്ള , ശരദ് പവാര്‍, തേജസ്വി യാദവ് തുടങ്ങിയവരെ അടുത്ത മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനവും നല്‍കി. വാരാണസിയിലെ പോരാട്ടത്തില്‍ നിന്ന് പതിനൊന്നാം മണിക്കൂറില്‍ പ്രിയങ്ക സ്വയം പിന്മാറി, അതുവഴി യുപിക്കായുള്ള രാഹുലിന്റെ വോട്ടെടുപ്പ് പദ്ധതികളും താറുമാറായെന്നാണ് സൂചന. കൃത്യതയില്ലാത്ത വിവരങ്ങളിലൂടെ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്ന് സ്വപ്‌നം കണ്ട രാഹുലിന് കനത്ത പ്രഹരമാണ് ഏല്‍ക്കേണ്ടി വന്നത്.

ബിജെപിയുടെ പുറത്താകല്‍ സ്വപ്‌നം കണ്ട് അത് ആഘോഷിക്കുന്നതിന് വേണ്ട വിജയ ഘോഷയാത്രയും മറ്റും ആസൂത്രണവും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആ മോഹം അസ്ഥാനത്തായി. പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി വിജയിക്കുകയും ചെയ്തു. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതിനായി അക്ബര്‍ റോഡിലെ എഐസിസി ഓഫീസിന് പുറത്തായി 10000ത്തോളം ജനങ്ങളെ അണിനിരത്താനായി തെരഞ്ഞെടുക്കപ്പെട്ട ചില ദല്‍ഹി നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദ്ദേശവുമുണ്ടായിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ പാളിയ കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെട്ടു. രാഹുലിന് മറ്റു മാര്‍ഗ്ഗങ്ങളുമില്ലാതായി. പാര്‍ലമെന്റ് സമ്മേളവും തന്റെ ജന്മദിനവും(ജൂണ്‍ 19) കണക്കാക്കി ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള രാഹുല്‍ അടുത്ത ആഴ്ച തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

കാര്യങ്ങള്‍ കൂടുതല്‍ വഷളായതോടെ രാഹുലിന്റെ വിശ്വസ്തനായ പ്രവീണ്‍ ചക്രവര്‍ത്തിയേയും കാണാതായി. കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ശക്തി എന്ന ആപ്പിലൂടെ വിവരങ്ങള്‍ വിശകലനം ചെയ്തിരുന്നതും തെരഞ്ഞെടുപ്പ് ഓഫീസിന്റെ മേല്‍ നോട്ടവും ഇയാള്‍ക്കായിരുന്നു.  ഇയാള്‍ ശേഖരിച്ച വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പോലും പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കായി പ്രശാന്ത് കിഷോര്‍ വഹിച്ച പങ്കിന് സമാനമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കരുതിയിരുന്ന വ്യക്തിയാണ് പ്രവീണ്‍ ചക്രവര്‍ത്തി.

അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന എട്ട് പേരില്‍ നാലുപേര്‍ രാജിവയ്ക്കുകയും ചെയ്തു. ചക്രവര്‍ത്തിക്ക് പുറമേ, ദിവ്യ സ്പന്ദനയേയും കണ്ടെത്താനായിട്ടില്ല. ഇവര്‍ 8 കോടി രൂപയുടെ ചിലവ് പാര്‍ട്ടിക്ക് വരുത്തിവെച്ചെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ഇവരുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ മാത്രമല്ല, സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നുവെന്ന് വിശ്വസിച്ചു.

രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 21 ന് ചക്രവര്‍ത്തി രാഹുലിനെ സന്ദര്‍ശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ വിജയികളാകാന്‍ സാധ്യതയുല്‌ള 184 പേരുടെ പട്ടികയും അതത് മണ്ഡലങ്ങളും പ്രൊജക്റ്റ് മാര്‍ജിനുകളും അന്ന് രാഹുലിന് ചക്രവര്‍ത്തി നല്‍കി. 184 സീറ്റുകളില്‍ വിജയിക്കുമെന്നും അതല്ല, ഏതെങ്കിലും കാരണവശാല്‍ അടിയൊഴുക്കുകളും മര്‌റുമുണ്ടായാല്‍ 164 ല്‍ കുറയാത്ത സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇതനുസരിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഓഫീസില്‍ വെച്ച് രണ്ട് തവണ വിവരങ്ങള്‍ വിശകലനം ചെയ്തു. ഇതനുസരിച്ച്, പ്രശസ്തരല്ലാത്ത എന്നാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ‘100 ആദ്യകാല എം.പി.മാര്‍’ എന്ന പട്ടിക തയ്യാറാക്കാന്‍ രാഹുല്‍  തന്റെ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ പരാജിതരുടെ പ്രത്യേക പട്ടിക തയ്യാറാക്കാനും നിര്‍ദ്ദേശിച്ചു. അടുത്ത സര്‍ക്കാര്‍ രുപീകരണത്തിന് ഭാഗമാകാന്‍ സാധ്യതയുള്ള രണ്ടാമത്തെ പട്ടിക രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രമുഖ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സല്‍, ഹരീഷ് റാവത്ത്, അജയ് മക്കെന്‍ തുടങ്ങിയവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ്, ചക്രവര്‍ത്തി നല്‍കിയ ഡോക്യുമെന്റേഷന്‍ അനുസരിച്ച് രാഹുലും പ്രിയങ്കയും പ്രവര്‍ത്തിച്ചു തുടങ്ങി. ഇരുവരും സ്വന്തം സഖ്യകക്ഷികളെയും സ്വന്തം പാര്‍ട്ടിയുടെ പ്രധാന നേതാക്കളെയും ബന്ധപ്പെടാന്‍ തുടങ്ങി. എം.കെ സ്റ്റാലിന് ആഭ്യന്തര മന്ത്രി പദം നല്‍കാമെന്ന് അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ രാഹുല്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ശരദ് പവാര്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗമാകണമെന്നായിരുന്നു രാഹുലിന്റെ അഭ്യര്‍ത്ഥന. ഉത്തര്‍പ്രദേശില്‍ മഹാഗത്ബന്ധന്‍ എത്ര സീറ്റുകള്‍ നേടുമെന്ന ചോദിച്ചതിന് ശേഷമാണ് അഖിലേഷ് യാദവിനും ഒരു പ്രധാന സ്ഥാനം ലഭിച്ചത്. 40ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നായിരുന്നു അഖിലേഷിന്റെ മറുപടി. കോണ്‍ഗ്രസ് ഒമ്പതിടത്ത് വിജയിക്കുമെന്നും പറഞ്ഞു. റായ്ബറേലി, അമേഠി, കാണ്‍പുര്‍, ഉന്നാവു, ഫത്തേപുരി സിക്കരി എന്നിവയായിരുന്നു ഇതില്‍ ഉള്‍പ്പെട്ടത്. ബീഹാറില്‍ കോണ്‍ഗ്രസ്സിന് അഞ്ചു മുതല്‍ ആറ് വരെ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു തേജാസ്വി യാദവിന്റെ വിലയിരുത്തല്‍. അതേസമയം അദ്ദേഹത്തിന്റെ പാര്‍ട്ടി 20ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും വാദിച്ചു. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന്് ഒമര്‍ അബ്ദുള്ളയും പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഉദംപൂരില്‍ കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങിന്റെ മകന്‍ വിക്രമാദിത്യ സിങിന് മത്സരിക്കാന്‍ അവസരം നല്‍കി.

പ്രയങ്കാ ഗാന്ധിയാകട്ടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് അവരുടെ സംസ്ഥാനത്തെ ജയസാധ്യതയുള്ള മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിര്‍ദ്ദേശം നടപ്പിലായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മുന്‍ കേന്ദ്ര മന്ത്രിയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുമാായ കെ രാജു അടക്കമുള്ള രാഹുലിന്റെ രണ്ട് ഉപദേഷ്ടാക്കള്‍ ദക്ഷിണ ദല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ വസതിയില്‍ പോയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രപതിക്ക് രണ്ട് കത്തുകള്‍ തയ്യാറാക്കി നല്‍കുന്നതിനായിരുന്നു ഇത്. ഒന്ന്് കോണ്‍ഗ്രസിന് നേരിട്ട് അവകാശവാദമുന്നയിക്കുന്നതിനും രണ്ടാമത്തേത് യുപിഎ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിനുമായിട്ടാണ് രൂപീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസിലേയ്ക്ക് രണ്ട് കത്തുകളും വിതരണം ചെയ്തു.

വിജയം ഉറപ്പെന്ന കണക്കുക്കൂട്ടലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വോട്ടെണ്ണല്‍ ദിനത്തില്‍ ഒരു പത്രസമ്മേളനവും ആസൂത്രണം ചെയ്തിരുന്നു, തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തിന് പുറത്ത് വിജയഘോഷയാത്ര നടത്താനും പദ്ധതിയിട്ടു. എന്നാല്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ എല്ലാം കേന്ദ്രത്തിലേയ്ക്ക് ലയിച്ചു.