സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരിലാണ് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തില്‍ വനിത മതില്‍ സംഘടിപ്പിച്ചത്. 2019 ജനുവരി ഒന്നിനാണ് വനിത മതില്‍ സംഘടിപ്പിച്ചത്. ഇതിന് ശേഷം പട്ടാപ്പകല്‍ മൂന്നു സ്ത്രീകളെയാണ് പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നത്. മതിലിന് ശേഷമുള്ള നാലുമാസത്തിനിടെ സ്ത്രീകള്‍ക്കെതിരെ ആറു ക്രൂരമായ ആക്രമണങ്ങളാണ് നടത്.  ഇന്നലെ ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേത്.

2019 മാര്‍ച്ച് 13: പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ പകതീര്‍ക്കാന്‍ വിദ്യാര്‍ഥിനിയെ തിരുവല്ല നഗരത്തില്‍ പട്ടാപ്പകല്‍ കുത്തിപ്പരുക്കേല്‍പിച്ച ശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വാണു പ്രതി.

2019 മാര്‍ച്ച് 14: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കല്‍ മനു(24)വാണു കൊച്ചി പനമ്പിള്ളിനഗറില്‍ കൊലപാതകശ്രമം നടത്തിയത്. സംഭവശേഷം അബുദാബിയിലേക്കു പോയ പ്രതിയെ പൊലീസ് ഒരു മാസത്തിനുശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.

2019 ഏപ്രില്‍ 4: വിവാഹാഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനി തൃശൂര്‍ ചിയ്യാരം മച്ചിങ്ങല്‍ നീതു(22)വിനെ വടക്കേക്കാട് കല്ലൂക്കാടന്‍ നിധീഷ് കുത്തിവീഴ്ത്തിയശേഷം തീവച്ചു കൊന്നു.

2019 മേയ് 28: സൗഹൃദം ഒഴിവാക്കിയ യുവതിയെ കോട്ടയം മീനടം വട്ടക്കുന്ന് നെടുങ്ങോട്ട് ഷിന്‍സ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. യുവതിയുടെ വീട്ടില്‍ക്കയറി തലയിണകൊണ്ടു വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം.

2019 മേയ് 31: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു തിരുവനന്തപുരം എസ്എടി ആശുപത്രി നഴ്‌സിങ് അസിസ്റ്റന്റ് ചെങ്ങന്നൂര്‍ സ്വദേശി പുഷ്പലത(39)യെ ആംബുലന്‍സിന്റെ മുന്‍ ഡ്രൈവര്‍ കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടില്‍ നിഥിന്‍ വെട്ടിപ്പരുക്കേല്‍പിച്ചു. പുഷ്പലതയുടെ വലതുചെവിയുടെ പകുതി മുറിഞ്ഞുപോയി.