ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ തൊപ്പിയില്‍ മെറ്റാരു തൂവല്‍ കൂടി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതിവേഗം പതിനൊന്നായിരം റണ്‍സ് നേടുന്ന താരമായി കോഹ്‌ലി. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലാണ് റെക്കോഡിട്ടത്.
സ്‌കോര്‍ 57 റണ്‍സിലെത്തിയതോടെയാണ് കോഹ്‌ലിക്ക് പതിനൊന്നായിരം റണ്‍സായത്. 222 ഇന്നിങ്ങ്‌സിലാണ് കോഹ് ലിയുടെ നേട്ടം. ഒടുവില്‍ 77 റണ്‍സ് നേടിയാണ് കോഹ്‌ലി പുറത്തായത്.
276 ഇന്നിങ്ങ്‌സുകളില്‍ പതിനൊന്നായിരം റണ്‍സ് നേടിയ സച്ചിന്റെ റെക്കോഡാണ് വഴിമാറിയത്. 286 ഇന്നിങ്ങ്‌സില്‍ പതിനൊന്നായിരം തികച്ച റിക്കി പോണ്ടിങ്ങാണ് മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി നാലാം സ്ഥാനത്ത് നില്‍ക്കുന്നു . ഗാംഗുലി 288 ഇന്നിങ്ങ്‌സിലാണ് പതിനൊന്നായിരം റണ്‍സ് നേടിയത്.
ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് (293 ഇന്നിങ്ങ്‌സ്) ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (318) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍.