ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി . ഷൊർണൂർ എം എൽ എ പികെ ശശിയ്ക്കെതിരെ പീഡന പരാതി നൽകിയ വനിതാ നേതാവ് രാജി വച്ചു . തന്റെ ഒപ്പം നിന്ന നേതാക്കളെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് രാജി . മാത്രമല്ല തന്നെ സമൂഹ മാദ്ധ്യമങ്ങളിലടക്കം അവഹേളിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കിയിരുന്നു .

വനിതാ നേതാവിനെ പരാതിയിൽ പി കെ ശശിയെ സസ്പെന്റ് ചെയ്ത പാർട്ടിയുടെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നായിരുന്നു ശശിയെ സസ്പെൻഡ് ചെയ്തത്.

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.