സ്വിസ് ബാങ്കില്‍ രഹസ്യ നിക്ഷേപം നടത്തിയവരെ കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പുരോഗതി. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള 50 ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൂടി സ്വിറ്റ്സര്‍ലാന്‍ഡ് ഇന്ത്യക്ക് കൈമാറി. വ്യവസായികളും അവരുടെ ബിനാമികളുമാണ് ലിസ്റ്റിലുള്ളതെന്ന് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
കൃഷ്ണ ഭഗവാന് രാംചന്ദ്, പൊല്ലൂരി രാജാമോഹന്‍ റാവു, ഭാസ്കരന് നളിനി, കല്‍പേഷ് ഹര്‍ഷദ് കിനാരിവാല, കുല്‍ദീപ് സിങ് ദിന്‍ഗ്ര, ലളിത ബെന്‍ ചിമന്‍ഭായ് പട്ടേല്‍, സഞ്ജയ് ഡാല്‍മിയ,
തരണി രേണു ടിക്കംദാസ്, മഹേഷ് ടിക്കംദാസ് തരണി, സാവനി വിനയ് കനയ്യലാല്‍, പങ്കജ് കുമാര്‍ സരോഗി, അനില്‍ ഭരദ്വാജ്, ദിനേഷ്കുമാര്‍ ഹിമാത്സിംഗ, രത്തന്‍ സിങ് ചൗധരി, കത്തോടിയ രാകേഷ് കുമാര്‍, ഭാസ്കരന് തരൂര്‍, കല്പേഷ്ഭായ് പട്ടേല്‍ മഹേന്ദ്രഭായ്, അജോയ് കുമാര്‍ എന്നിങ്ങനെ 50 പേരുടെ വിവരങ്ങളാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.
കൃഷ്ണ ഭഗവാന് രാംചന്ദ്, കല്‍പേഷ് ഹര്‍ഷദ് കിനാരിവാല എന്നിവര്‍ക്ക് നേരത്തെ തന്നെ സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ നോട്ടീസയച്ചിരുന്നു. ഇവര്‍ ഉള്‍പ്പെടെ സ്വിസ് ബാങ്കിലെ രഹസ്യ നിക്ഷേപത്തിന്റെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതിനു മുന്നോടിയായി കഴിഞ്ഞ മാസം 11 ഇന്ത്യക്കാര്‍ക്കാണ് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാര്‍ നോട്ടീസയച്ചത്.