മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിന്റെ സിംഹഭാഗവും കൈയ്യടിക്കിയിരുന്നതും ഇന്ത്യക്കാരായിരുന്നു . പാകിസ്ഥാനിൽ നിന്ന് 18 ശതമാനം പേരാണ് കളി കാണാൻ എത്തിയിരുന്നത് . ഇവരിൽ പലരും കളി കഴിഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് പൊട്ടിക്കരഞ്ഞാണ് . ഈ ചിത്രങ്ങൾ ഏറ്റെടുത്ത ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ ഒഴുകിയത് മഴ വെള്ളമല്ലെന്നും പാക് ക്രിക്കറ്റ് പ്രേമികളുടെ കണ്ണീരാണെന്നും കമന്റ് നൽകി .

പുൽവാമ ഭീകരാക്രമണത്തിനു ശേഷം നടന്ന മത്സരം എന്ന നിലയിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാക് ബന്ധം മത്സരം ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ നിർണ്ണായകമായി . മാത്രമല്ല ദിവസങ്ങൾക്ക് മുൻപാണ് പാകിസ്ഥാനിലെ ജാസ് ടിവി വേൾഡ് കപ്പ് പരസ്യം എന്ന നിലയിൽ ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിക്കുന്ന വീഡിയോയും പുറത്ത് വിട്ടത് . ഇതോടെ വീറും ,വാശിയും ഇരട്ടിയായി .ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നുകൂടി ഉറപ്പിച്ചു , ടീം ഇന്ത്യയെ വെല്ലാൻ ആയിട്ടില്ല പാകിസ്ഥാൻ എന്ന് .