ഭാവിയില്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ ആധുനികവും സമഗ്രവുമായ സോഫ്റ്റ്വെയര് തയാറാക്കുകയാണെന്നു മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരസഭയില്‍ ‘സുവേഗ’എന്ന പേരില്‍ ഇതു നടപ്പാക്കി. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, ഗുരുവായൂര്‍ എന്നിവിടങ്ങളിലും നടപ്പാക്കും. നിയമാനുസൃത പെര്‍മിറ്റുകള്‍ വേഗത്തിലും സുതാര്യമായും നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിയമവും ചട്ടവും പാലിച്ചു മാത്രം പെര്‍മിറ്റ് എന്നതും ഇതുവഴി ഉറപ്പാക്കും. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, അപ്ലേറ്റ് ട്രൈബ്യൂണല്‍ എന്നിവയും ഉടന്‍ നിലവില്‍ വരും. ഇതുവഴി ആ മേഖലയിലെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാകുമെന്നും മന്ത്രി അറിയിച്ചു.