പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സി​ഐ വി.​എ​സ്. ന​വാ​സ്. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ന​സ​മാ​ധാ​നം തേ​ടി​യാ​ണു മാ​റി​നി​ന്ന​ത്. ഗു​രു​വി​നെ കാ​ണാ​ന​യി രാ​മ​നാ​ഥ​പു​ര​ത്തു പോ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചാ​ണു പോ​യ​ത്. വി​ഷ​മ​മു​ണ്ടാ​കു​ന്പോ​ൾ നാം ​സ്വ​യം ക​ല​ഹി​ക്കും. അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ​രോ​ടു ക​ല​ഹി​ക്കും. അ​ല്ലെ​ങ്കി​ൽ എ​വി​ടെ​യെ​ങ്കി​ലും എ​കാ​ന്ത​മാ​യി അ​ട​ച്ചി​രി​ക്കും. എ​നി​ക്ക് ഒ​രു ഏ​കാ​ന്ത​ത ആ​വ​ശ്യ​മു​ണ്ടെ​ന്നു തോ​ന്നി. മ​ന​സി​നെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണു യാ​ത്ര​പോ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ന​വാ​സ് പ​റ​ഞ്ഞു.

ത​ന്നെ സ്നേ​ഹി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ത​ന്നോ​ടു ക​ല​ഹി​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്. ത​നി​ക്കു കി​ട്ടി​യ​തി​നെ​ക്കാ​ൾ സ്നേ​ഹം പ്ര​വൃ​ത്തി​യി​ലൂ​ടെ ന​ൽ​കി​യി​ട്ടേ പോ​ലീ​സി​ന്‍റെ പ​ടി​യി​റ​ങ്ങു​ക​യു​ള്ളു​വെ​ന്നും ന​വാ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ തേ​വ​ര​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നു കാ​ണാ​താ​യ ന​വാ​സി​നെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നു ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു റെ​യി​ൽ​വേ പോ​ലീ​സാ​ണു ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ക​ള​മ​ശേ​രി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ എ​ത്തി​ച്ച ന​വാ​സി​ൽ​നി​ന്നു ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൊ​ഴി​യെ​ടു​ത്തു.

മേ​ലു​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്നു​ണ്ടാ​യ മാ​ന​സി​ക പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണു ന​വാ​സ് നാ​ടു​വി​ട്ട​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണു സം​ഭ​വം വി​വാ​ദ​മാ​യ​ത്. തി​രോ​ധാ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണ​ങ്ങ​ള​റി​യാ​ൻ അ​ന്വേ​ഷ​ണ സം​ഘം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​വാ​സി​നെ ചോ​ദ്യം​ചെ​യ്യും.

ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.​എ​സ്. സു​രേ​ഷി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഒ​രു​ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദ​വും ന​വാ​സി​നു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു എ​സി​പി​യു​ടെ മൊ​ഴി. സം​ഭ​വം സം​ബ​ന്ധി​ച്ച സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യും കൊ​ച്ചി സി​റ്റി ക​മ്മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ പീ​ഡ​നം​കൊ​ണ്ട​ല്ല ന​വാ​സ് നാ​ടു​വി​ട്ട​തെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു വി​ശ​ദീ​ക​രി​ച്ച​ത്.