കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. പാ​ർ​ട്ടി​യി​ലെ ചി​ല സോ​പ്പു​കു​ട്ട​ൻ​മാ​രും അ​മു​ൽ ബേ​ബി​ക​ളു​മാ​ണു മു​തി​ർ​ന്ന നേ​താ​ക്ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ആ​ക്ര​മി​ക്കു​ന്ന​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ കു​റ്റ​പ്പെ​ടു​ത്തി.

എ.​കെ. ആ​ന്‍റ​ണി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി എ​ന്ന ത​ര​ത്തി​ൽ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മു​തി​ർ​ന്ന നേ​താ​ക്ക​ളെ സം​ഘ​ടി​ത​മാ​യി ആ​ക്ര​മി​ക്കു​ന്ന ന​ട​പ​ടി കു​റേ കാ​ല​മാ​യി തു​ട​രു​ന്നു​ണ്ട്. പി.​സി. ചാ​ക്കോ, കെ.​വി. തോ​മ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​ല്ലാം ഈ ​ആ​ക്ര​മ​ണം നേ​രി​ട്ടു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ന്‍റ​ണി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ത്രു​ക്ക​ളാ​ണെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.