ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
പരിക്കേറ്റ് ശിഖർ ധവാനു പകരം വിജയ് ശങ്കറെ ഉൾപ്പെടുത്തിയാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്.
ലോകകപ്പിൽ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ കീഴടക്കാൻ സാധിച്ചിട്ടില്ല. 1992 ലോകകപ്പ് മുതലാണ് ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം ആരംഭിച്ചത്. ഇതുവരെ കഴിഞ്ഞ ആറ് മത്സരങ്ങളിലും ജയം ഇന്ത്യക്കായിരുന്നു. എന്നാൽ, ഏകദിന ക്രിക്കറ്റിൽ 131 തവണ ഇരു ടീമും ഏറ്റുമുട്ടിയതിൽ 73 ജയം പാക്കിസ്ഥാൻ സ്വന്തമാക്കി, ഇന്ത്യ 56ഉം.