ഫാദേര്‍സ് ഡേയില്‍ മകന്‍റെ ചിത്രം ആദ്യമായി പങ്കുവച്ച് മലയാളത്തിന്‍റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മകന്‍റെ പേര് ഇസഹാഖ് ബോബന്‍ കുഞ്ചാക്കോ ആണെന്നും ചാക്കോച്ചന്‍ വെളിപ്പെടുത്തി. ഞാന്‍ ഫാദര്‍ ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തു, ഫാദര്‍ഹുഡ് അതാണ് എന്‍റെ ടിക്കറ്റ്.  എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന എന്‍റെ ജൂനിയറിന് നന്ദിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു.

2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് ഈ വര്‍ഷം ഏപ്രിലില്‍ കുഞ്ഞ് പിറന്നത്.