ശുഭ്മാന്‍ ഗില്‍ ആഡംബര എസ്‌യുവിയായ റേഞ്ച് റോവര്‍ വേലാര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ചില രസകരമായ ചില സംഭവങ്ങള്‍ക്ക് അരങ്ങേറി. റേഞ്ച് റോവര്‍ വാങ്ങിയ വിവരം ഗില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചതോടെ ആശംസകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ ടെന്‍ണ്ടുല്‍ക്കറും അതിന് പിന്നാലെ ട്രോളുമായി ഹര്‍ദിക് പാണ്ഡ്യയും രംഗത്തെത്തുകയായിരുന്നു.

റേഞ്ച് റോവറിനൊപ്പമുള്ള ശുഭ്മാന്റെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് താഴെ സാറ അഭിനന്ദന കമന്റിട്ടു. ഇതിന് ഗില്‍ നന്ദിയും പറഞ്ഞു. പിന്നാലെ ഇതിന് മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ എത്തുകയായിരുന്നു. സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യയുടെ ട്രോള്‍ പോസ്റ്റ്.

നേരത്തെ തന്നെ സാറയും ശുഭ്മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിനെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് പാണ്ഡ്യയുടെ മറുപടി.

2018ല്‍ നടന്ന അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു ഈ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശുഭ്മാന്‍ ഗില്‍. ഇതിന് പിന്നാലെയാണ് സാറാ ഗില്ലുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്.