നീതി ആയോഗിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍. നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് കേന്ദ്രം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. പ്ലാനിങ് കമ്മിഷനു പകരമാകാന്‍ നിതി ആയോഗിനു കഴിഞ്ഞില്ല അതോടൊപ്പം പ്ലാനിങ് കമ്മിഷനില്‍ നിന്നു നിതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കു പഞ്ചവത്സര പദ്ധതികളില്‍ നേരത്തെ ലഭ്യമായിരുന്ന ധനസ്രോതസ് ഇല്ലാതാക്കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാന്‍ കഴിയും വിധം കൂട്ടായ ഫെഡറല്‍ സംവിധാനം രൂപപ്പെടണമെന്നും അധികാരവികേന്ദ്രീകരണം പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു.