സി.കെ. നാണു ജെഡിഎസ് സംസ്ഥാന അധ്യക്ഷനാകും. പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമായി ബംഗളുരുവിൽ സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം ഉരുത്തിരിഞ്ഞത്.
മന്ത്രി കെ. കൃഷ്ണൻകുട്ടി പാർട്ടി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ചതോടെയാണ് നാണുവിനു നറുക്കുവീണത്. നാണുവിന് അതിനുള്ള അർഹതയുണ്ടെന്നു ദേവഗൗഡ പറഞ്ഞു. മാത്യു ടി. തോമസിനു പാർലമെന്ററി പാർട്ടി നേതൃസ്ഥാനം നൽകും. പദവികൾ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണു റിപ്പോർട്ട്.
കൂടാതെ, പാർട്ടി സംഘടനാ തലത്തിലും വലിയ അഴിച്ചുപണിയുണ്ടാകും. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ദേവഗൗഡ നിർദേശങ്ങൾ നൽകുമെന്നും യോഗത്തിനുശേഷം പാർട്ടി നേതാക്കൾ അറിയിച്ചു.