സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവധി അനുവദിക്കാതിരുന്നതിനെ തുടർന്ന് യുവഡോക്ടർ ജീവനൊടുക്കി. കർണാടകയിൽനിന്നുള്ള ഓംകാർ എന്ന ഡോക്ടറാണ് ഹരിയാനയിലെ റോഹ്തക്കിൽ ജീവനൊടുക്കിയത്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി കോഴ്സ് ചെയ്യുകയായിരുന്നു ഓംകാർ. കർണാടകയിലെ ധർവാഡ് സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഹോസ്റ്റലിലെ മുറിയിലാണ് യുവാവ് ജീവനൊടുക്കിയതെന്നു പോലീസ് അറിയിച്ചു. സഹോദരിയുടെ വിവാദത്തിൽ പങ്കെടുക്കാൻ ഓംകാറിന് വകുപ്പ് മേധാവി അവധി അനുവദിച്ചിരുന്നില്ലെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെങ്കിലും വകുപ്പ് മേധാവിയിൽനിന്ന് ഓംകാർ പീഡനം നേരിട്ടിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ഇവർക്കെതിരേ പോലീസ് ആത്മഹത്യാക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഇതേവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.