ടൊവീനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദ് ഓസ്കാർ ഗോസ് ടു എന്ന സിനിമയുടെ ട്രെയിലർ എത്തി. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നു. കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. ഓസ്കാർ വേദിയെല്ലാം ട്രെയിലറിൽ കാണിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ, മികച്ച സഹ നടി തുടങ്ങിയ പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു.മലയാള ചലച്ചിത്രപ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്റെതാണ് സംഗീത സംവിധാനം.നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂൺ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.