പശ്ചിമ ബംഗാളിലേക്ക് വരുന്നവർ ബംഗാളി പഠിച്ചിരിക്കണമെന്ന കർശന നിർദേശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി .

പഞ്ചാബിലേക്ക് വരുന്നവർ പഞ്ചാബി സംസാരിക്കുന്നത് പോലെ , ഡൽഹിയിലേക്ക് വരുന്നവർ ഹിന്ദി സംസാരിക്കുന്നത് പോലെ ഇനി ബംഗാളിലേക്ക് വരുന്നവർ ബംഗാളി സംസാരിക്കണം . തമിഴ്നാട്ടിൽ ചെല്ലുമ്പോൾ തമിഴ് അറിയില്ലെങ്കിലും താൻ ചുരുക്കം ചില തമിഴ് വാക്കുകൾ ഉപയോഗിച്ച് സംസാരിക്കാൻ ശ്രമിക്കാറുണ്ട് . അതുപോലെ ബംഗാളിലേക്ക് വരുന്നവരും ബംഗാളി പറയാൻ പഠിക്കണം .

പുറത്ത് നിന്നുള്ളവർ വന്ന് ബംഗാളികളെ തല്ലുന്നത് ഒഴിവാക്കാനാണ് ഈ നിർദേശമെന്ന് പറയുന്നുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടക്കാൻ ബംഗാളി കാർഡ് ഇറക്കി കളിക്കാനാണ് മമത ശ്രമിക്കുന്നതെന്നും ആരോപണമുണ്ട് .