ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ സ്ഥലം മാറ്റിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ജില്ലയ്ക്ക് പുറത്തേയ്ക്ക് കെ.സുഭാഷിനെ സ്ഥലം മാറ്റിയത്.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിന് എതിരെ കന്യാ സ്ത്രീകളും രംഗത്ത് എത്തിയിരുന്നു. ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയാല്‍ അത് കേസിനെ ബാധിക്കുമെന്ന് സിസ്റ്റര്മാര് ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് ഇവരുടെ ആരോപണം.
സ്ഥലം മാറ്റത്തിന് എതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയത്.