ശ്രുതി രാമചന്ദ്രന്‍ എന്ന നായികയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് പ്രേതം സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായിട്ടോ, സണ്‍ഡേ ഹോളിഡേയിലെ തേപ്പുകാരിയായ കാമുകിയായിട്ടോഒക്കെയാണ്. എന്നാല്‍ പത്തു വര്‍ഷം പ്രണയിച്ചു വിവാഹിതയായ ഈ യുവനായിക പറയുന്നത് ജീവിതത്തില്‍ താന്‍ തേപ്പുകാരിയല്ല എന്നാണ്.

സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം തേപ്പ് എന്നുള്ള വിളി കേള്‍ക്കുന്ന സമയത്ത് ആദ്യമൊക്കെ ചമ്മലോ വിഷമമോ ഒക്കെ തോന്നിയിരുന്നു. പക്ഷേ, പിന്നീട് അതെനിക്ക് ആസ്വദിക്കാന്‍ സാധിച്ചു. കാരണം എന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തെന്നു മനസിലായി. ഇപ്പോഴും എന്റെ പേരറിയില്ലെങ്കിലും പ്രേതമെന്നോ തേപ്പ് കഥാപാത്രം എന്നൊക്കെയോ പറഞ്ഞാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത്.

മലയാളത്തിനു ശേഷം തമിഴിലും

ഒരു വെബ് സീരീസാണ് തമിഴില്‍ ചെയ്തത്. ട്രൂ സ്റ്റോറീസിനെ ബേസ് ചെയ്ത് ഒരുക്കിയ ഡോള്‍ഹൗസ് ഡയറീസ് എന്നതായിരുന്നു പേര്. നാസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോഡര്‍ എന്ന മെന്റല്‍ ഡിസോഡറിനെക്കുറിച്ച് പറയുന്ന ഒരു വെബ് സീരീസാണത്.

എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെപ്പറ്റി ഞാന്‍ കേു. രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഡോള്‍ഹൗസ് ഡയറീസിന്റെ സംവിധായകന്‍ എന്നെ വിളിച്ച് അതേ പോലെ തന്നെയുള്ള മറ്റൊരു കഥ പറയുന്നത്. ഒന്നും നോക്കാതെ ഞാന്‍ അതിനു സമ്മതിച്ചു. അത്ര സ്‌ട്രോംഗ് കഥാപാത്രമാണ് അതിലെ മൈഥിലി.

എറണാകുളമാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും വൈറ്റിലയിലും ഞാനും ഹസ്ബന്‍ഡ് ഫ്രാന്‍സിസും കടവന്ത്രയിലും താമസിക്കുന്നു. പ്രേതത്തിനു ശേഷമാണ് ഞാന്‍ വിവാഹിതയാകുന്നത്. അദ്ദേഹം അഡ്വര്‍ൈസിംഗ് മേഖലയില്‍ വര്‍ക്കു ചെയ്യുന്നു. അദ്ദേഹം മുമ്പ് മുംബൈയിലായിരുന്നു. വിവാഹത്തിനു ശേഷം കൊച്ചിയില്‍ സെറ്റിലായി.

പ്രണയ വിവാഹം

പത്തു കൊല്ലത്തോളം പ്രണയിച്ചാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. അതുകൊണ്ടുതന്നെ ജീവിതത്തില്‍ തേപ്പ് നായികയല്ല ഞാന്‍. സ്‌കൂള്‍ കഴിഞ്ഞ് ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു ചേര്‍ന്നപ്പോഴാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ എനിക്ക് ഏറ്റവും ധൈര്യവും ഫ്രാന്‍സിസായിരുന്നു.

അച്ഛനും അമ്മയും അനിയത്തി കാവ്യയും അമ്മൂമ്മയും പിന്നെ ഫ്രാന്‍സിസുമാണ് എനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത്. വിവാഹത്തിനു ശേഷം മുംബൈയിലേക്കു പോകാനായിരുന്നു ഞാനും കരുതിയിരുന്നത്.

പ്രേതം ചെയ്തു കഴിഞ്ഞപ്പോള്‍ എന്തുകൊണ്ട് സിനിമയെ സീരിയസായി കണ്ടുകൂടാ എന്നു ഫ്രാന്‍സിസ് ചോദിച്ചു. അങ്ങനെ ഫ്രാന്‍സിസ് കൊച്ചിയിലേക്ക് എത്തി. അമ്മയുടെ അമ്മയ്ക്കു ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോടു വളരെ താല്പര്യമാണ്.