മാ​വേ​ലി​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ​പോ​കു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ന്നു. വ​ള്ളി​കു​ന്നം കാ​ഞ്ഞി​പ്പു​ഴ​യി​ലാ​ണ് മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ലെ സി​പി​ഒ സൗ​മ്യ പു​ഷ്ക​ര​ൻ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വ പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​ഷ​നി​ൽ​നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന സൗ​മ്യ​യെ കാ​റി​ൽ പി​ന്തു​ട​ർ​ന്ന പ്ര​തി കാ​ഞ്ഞി​പ്പു​ഴ ഭാ​ഗ​ത്തു​വ​ച്ച് ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ​നി​ന്നും മ​റി​ഞ്ഞു​വീ​ണ സൗ​മ്യ​യെ പ്ര​തി വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.

പി​ന്നീ​ട് കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു. നാ​ട്ടു​കാ​ർ എ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി. വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് സൗ​മ്യ​യു​ടെ വീ​ട്. മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് സൗ​മ്യ. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്. പ്ര​തി​യേ​യും ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റും ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.