കൊട്ടാരക്കരയില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനവുമായി കൂട്ടിയിടിച്ച കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. കൊട്ടാരക്കരയ്ക്കടുത്ത് വയക്കലില്‍ ആണ് സംഭവം. യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്.

ബസ് ഡ്രൈവര്‍ക്കും 10 യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം-കൊട്ടരക്കര സൂപ്പര്‍ഫാസ്റ്റ് ബസാണ് കത്തി നശിച്ചത്. ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു.